Our Mission:

About

32

Years Of Experience

‘ഡിജി കേരളം’ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി

Bridging the digital divide

‘സാക്ഷര കേരളം’ ‘സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷര കേരളത്തിലേക്ക്’. സാധാരണക്കാരും പാര്‍ശ്വവല്‍കൃത സമൂഹവും ഇനി ഡിജിറ്റല്‍ സാക്ഷരതയിലേക്ക്. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഡിജിറ്റല്‍ വിനോദോപാധികളും ഇനി സാധാരണ ജനത്തിന് സ്വന്തം. സമ്പൂര്‍ണ്ണ സാക്ഷരതയില്‍ നിന്നും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്കുള്ള പടവുകള്‍ കയറാന്‍ കേരളം ഒരുങ്ങുന്നു. ഡിജിറ്റല്‍ പടവുകള്‍ കയറുവാന്‍, നമ്മുടെ മുന്‍തലമുറയെ കൈ പിടിച്ച് കയറ്റുവാന്‍, ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കി മാറ്റുവാനും പുതുതലമുറയിലെ നിങ്ങള്‍ ഓരോരുത്തരെയും ക്ഷണിക്കുന്നു. കേരളത്തിന്റെ പുതിയ ചുവടുവയ്പിലേക്ക് നിങ്ങള്‍ ഓരോരുത്തരും കൂടെയുണ്ടാകുമല്ലോ !!

  • 14 വയസ്സിന് മുകളിലുള്ള മുഴുവന്‍ പൗരന്മാര്‍ക്കും പരിശീലനം

സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളെയും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തി, വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി പ്രപ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ ദൗത്യമാണ് ‘ഡിജി കേരളം’. സാധാരണക്കാരുടെയും ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റല്‍ സാക്ഷരതയിലൂടെ ഉറപ്പാക്കുന്നു. സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിംഗ് ഇതര സേവനങ്ങളും സാധാരണക്കാരന്റെ വിരല്‍ത്തുമ്പില്‍ അനുഭവവേദ്യമാകുന്നു. അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കും (internet) സമൂഹ മാധ്യമങ്ങളിലേക്കും സാധാരണ ജനവിഭാഗങ്ങള്‍ക്ക് പ്രവേശന മാര്‍ഗ്ഗം തുറന്നു നല്‍കുന്നു. ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ തുടങ്ങിയവ സാധാരണ ജനതയ്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സ്വായത്തമാക്കുന്നതിന് അവസരം നല്‍കുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും വിനോദവും വിജ്ഞാനവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സാധ്യമാക്കുന്നു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള ദൗത്യം. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്‍.എസ്.എസ്. വോളണ്ടീയര്‍മാര്‍ക്കും എന്‍.സി.സി., സ്കൌട്സ് ആന്‍റ് ഗൈഡ്സ് കേഡറ്റുകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ മഹാദൗത്യത്തില്‍ പങ്കാളികളാവാന്‍ അവസരം. തങ്ങള്‍ സ്വയത്തമാക്കിയ അറിവ് ഒരു സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിന് യുവതയ്ക്ക് അവസരം നല്‍കുന്നതിലൂടെ അവര്‍ക്ക് സാമൂഹ്യ സേവനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയിലും പങ്കാളികളാകാന്‍ അവസരമൊരുക്കുന്നു. യുവജനത അണിചേരുന്ന ഈ ദൗത്യത്തിലൂടെ സാധാരണ ജനസമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തോളം വളരട്ടെ.