തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മുഴുവൻ ജനതയുടെയും വിവരശേഖരണം നടത്തുന്നു. അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 14 വയസ്സിന് മുകളിലുള്ള മുഴുവൻ പൗരന്മാർക്കും ഡിജിറ്റൽ രംഗത്ത് പരിശീലനം നൽകും.
. ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.എങ്കിലും 14 മുതൽ 65 വയസ്സ് വരെയുള്ളവരെ മാത്രം പദ്ധതിയുടെ ലക്ഷ്യപ്രാപ്തി അളക്കുന്നതിന് നടത്തുവാൻ ഉദ്ദേശിക്കുന്ന അന്തിമ മൂല്യനിർണ്ണയ പ്രക്രിയയിൽ (evaluation) വിധേയരാക്കും.
യുവതീ-യുവാക്കൾ, വിദ്യാർത്ഥികൾ, NSS, യുവജന സംഘടനകൾ, ‘യുവശ്രീ’ നെഹ്റു യുവകേന്ദ്ര പോലെയുള്ള NGO-കൾ, എന്നിവയിൽ ഉൾപ്പെട്ട വോളണ്ടിയർമാരിൽ, സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാവുന്നവരെ കണ്ടെത്തി പരിശീലിപ്പിച്ച്, അവർ മുഖേനയാണ് താഴെ തട്ടിൽ വിവരശേഖരണം, പരിശീലനം എന്നിവ നടത്തുന്നത്. വോളണ്ടിയർമാരെ സഹായിക്കുന്നതിന് കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിക്കാം.
വിവരശേഖരണം, പരിശീലനം, മൂല്യനിർണ്ണയം എന്നിവയ്ക്കായി ഒരു മൊബൈൽ ആപ്ലിക്കേഷനും വിവര വിശകലനത്തിനും ഉദ്യോഗസ്ഥരുടെയും വോളണ്ടിയർമാരുടെയും രജിസ്‌ട്രേഷൻ നടത്തുന്നതിനും ചുമതലകൾ നൽകുന്നതിനും ഒരു വെബ്‌പോർട്ടലും ഉണ്ടായിരിക്കും